തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിലെ തുടര്‍നടപടി സ്വീകരിക്കാനായി ഇന്ന് ഉന്നതതല യോഗം ചേരും. രാവിലെ 11ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്താണ് യോഗം ചേരുക.
ഈ മാസം 30നകം താല്‍ക്കാലിക ഡ്രൈവര്‍മാരായ 1565 പേരെ പിരിച്ചുവിടണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. എന്നാല്‍ ഇത്രയും ഡ്രൈവര്‍മാരെ ഒരേസമയം പിരിച്ചുവിട്ടാല്‍ അത് വലിയ പ്രതിസന്ധിയിലേക്കു നയിക്കുമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍. ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ സാവകാശം തേടണമോ അപ്പീല്‍ നല്‍കണോ എന്നതു സംബന്ധിച്ച് യോഗത്തില്‍ തീരുമാനമെടുക്കും.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ ഗതാഗത മന്ത്രി, കെഎസ്ആര്‍ടിസി എംഡി, ഗതാഗത സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക