തന്റെ സിനിമകളിലൂടെ ആയാലും പ്രവൃത്തികളിലൂടെ ആയാലും എന്നും വേറിട്ട പാത സ്വീകരിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് ശ്രീ സന്തോഷ് പണ്ഡിറ്റ്. ഇപ്പോഴിതാ ജീവിത സാഹചര്യങ്ങളെ മറികടന്ന് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ശ്രീധന്യയുടെ വീട്ടിലെത്തിയ സന്തോഷ് പണ്ഡിറ്റ് അഭിനന്ദനങ്ങൾ അറിയിച്ചതിനോടൊപ്പം വീട്ടിലേക്ക് ആവശ്യമായ കട്ടിൽ, അലമാര ഉൾപ്പടെയുള്ള അവശ്യ ഫർണിച്ചറുകളും ശ്രീധന്യയ്ക്ക് സമ്മാനമായി എത്തിച്ചു നൽകിയിരിക്കുകയാണ്.
ശ്രീധന്യയുടെ വീട് സന്ദർശിച്ച വിവരം പണ്ഡിറ്റ് ഫെയ്സ്ബുക്കിലൂടെ പങ്കുവയ്ക്കുകയായിരുന്നു. സന്തോഷ് പണ്ഡിറ്റ് നല്കിയ സഹായം ജീവിതത്തിലൊരിക്കലും മറക്കില്ലെന്നും ഇന്നുമുതല്‍ കുട്ടികള്‍ സുഖമായി ഉറങ്ങുമെന്നും ശ്രീധന്യയുടെ മാതാപിതാക്കളായ സുരേഷും മാതാവ് കമലയും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക