പിസി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം എന്‍ഡിഎയില്‍ ചേര്‍ന്നു. ബിജെപി നേതാക്കള്‍ക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം വാര്‍ത്താസമ്മേളനത്തിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വിജയിക്കും. പത്തനംതിട്ടയില്‍ 75000 വോട്ടിന് കെ. സുരേന്ദ്രന് വിജയിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. ജനപക്ഷത്തിന്റെ വോട്ടുകള്‍ കൊണ്ടായിരിക്കും കുമ്മനത്തിന്റെ വിജയം. അതിനായി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി കഴിഞ്ഞു. തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയം നൂറു ശതമാനം ഉറപ്പാക്കാന്‍ കഴിയുമെന്നാണ് ജില്ലാ സെക്രട്ടറിയോട് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. ഇടതുപക്ഷത്തിന് കെട്ടിവച്ച പണം നഷ്ടപ്പെടുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ജനപക്ഷത്തിന്റെ ഐക്യകണ്ഠേനയുള്ള തീരുമാനമാണ് എന്‍ഡിഎയില്‍ ചേരണമെന്നുള്ളതെന്നും എന്‍ഡിഎ പ്രവേശനത്തില്‍ ആര്‍ക്കും എതിര്‍പ്പുകളില്ലെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക