നവി മുംബൈ: സീവുഡ്സ് മലയാളി സമാജം സംഘടിപ്പിക്കുന്ന ലെറ്റ്സ്സ് ചെസ്സിന്റെ മൂന്നാം എഡിഷൻ എപ്രിൽ പതിനാലിന് രാവിലെ ഏട്ടരയ്ക്ക് സീവുഡ്സിലെ താക്കൂർ ഹാളിൽ അരങ്ങേറും.
മുംബൈയിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ചെസ്സ് മാമാങ്കം ലെറ്റ്സ് ചെസ്സ് ഇത്തവണ നാനൂറോളം മത്സരാർത്ഥികളെ ഉൾപ്പെടുത്തിയാണ് സംഘടിപ്പിക്കുന്നത്.
ഏഴു റൗണ്ടുകളിലായി രണ്ട് കാറ്റഗറികളിലാണ് – ഓപ്പണും അണ്ടർ പതിമൂന്നും – ചെസ്സ് മത്സരം നടക്കുന്നത്.
നിരവധി താരങ്ങൾക്കാണ് ലെറ്റ്സ് ചെസ്സ് ഉരകല്ലായി മാറുന്നത്.
മുംബൈയിലെ ഏറ്റവും മികച്ച ചെസ്സ് മാമാങ്കത്തിലൊന്നായ ലെറ്റ്സ് ചെസ്സിന്റെ ഒന്നാമങ്കത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ താരം ശ്രീവൈഷ്ണവ് ആയി രുന്നു . ഇന്ന് ശ്രീവൈഷ്ണവ് ദേശീയ തലത്തിൽ ഏഴ് വയസ്സിന് താഴെയുള്ളവരുടെ സ്ക്കൂൾ തല മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ മിടുക്കനാണ്.
ലെറ്റ്സ് ചെസ്സിൽ മുതിർന്നവർക്കും കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേക സമ്മാനങ്ങളുണ്ട്.
ഇത്തവണ സീവുഡ്സ് മലയാളി സമാജം മുംബൈയിലെ എല്ലാ ചെസ്സ് മത്സരാർത്ഥികളേയും ഉൾക്കൊള്ളിച്ചാണ് ലെറ്റ്സ് ചെസ്സ് 2019 സംഘടിപ്പിക്കാനൊരുങ്ങുന്നത്.
മലയാളിയെന്നോ മറാഠിയെന്നോ തെന്നിന്ത്യയെന്നോ വടക്കേയിന്ത്യയെന്നോ വ്യത്യാസമില്ലാതെ മുംബൈയിലെ എല്ലാ ചെസ്സ് കളിക്കാർക്കുമായാണ് Let’s Chess 2019 എന്ന് ഭാരവാഹികൾ പറഞ്ഞു.
താനെ ജില്ല ചെസ്സ് അസോസ്സിയേഷനുമായി സഹകരിച്ച് നടത്തുന്ന ഈ മത്സരം സംഘടിപ്പിക്കുന്നത്. ആദ്യം വരുന്ന മുറയ്ക്കാണ് പ്രവേശനം ലഭിക്കുക. മുൻകൂറായി പേരുകൾ നൽകേണ്ടതുണ്ട്.
ചെസ്സിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തിരയുന്ന ഈ ചെസ്സ് മാമങ്കത്തിൽ ഈ മേഖലയിലെ മികച്ച ആർബിട്റാർമാർ മത്സരം നിയന്ത്രിക്കും. ആകർഷകങ്ങളായ ക്യാഷ് പ്രൈസും ട്രോഫികളും വിജയികളെ കാത്തിരിക്കുന്നു.
അമ്പതോളം കുട്ടികൾക്കും മുതിർന്നവർക്കുമായി സമാജം ഞായറാഴ്ച്ച തോറും ചെസ്സ് ക്ലാസ്സുകൾ നടത്തുന്നുണ്ട്.
ഇതിനു പുറമേ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുട്ടികളെ പുനരധിവസിപ്പിക്കുന്ന ബാല വികാസ് കേന്ദ്ര നെരൂളിലെയും റബാലെയിലേയും കുട്ടികൾക്ക് ചെസ്സിന്റെ പാഠങ്ങൾ പറഞ്ഞു കൊടുക്കുന്നുമുണ്ട്.
ലെറ്റ്സ് ചെസ്സിന്റെ രജിസ്ട്രേഷനായി ടി വി നന്ദകുമാറിനെ 9820988026 – ൽ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക