വീടിന്റെ ഇന്റീരിയർ മനോഹരമാക്കിയാൽ പിന്നെ വേറൊന്നും ശ്രദ്ദിക്കേണ്ട ആവശ്യമില്ലെന്ന് കരുതരുത്. വീടിനകത്തു സുഗന്ധപൂരിതമായ അന്തരീക്ഷമൊന്നും അല്ലെങ്കിലും ദുർഗന്ധങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിൽ വളർത്തു മൃഗങ്ങൾ ഉണ്ടെങ്കിലും വേസ്റ്റ് ബോക്സ് സമയത്തിന് മാറ്റത്തിരുന്നാലും മത്സ്യ -മാംസാദികൾ വെട്ടിക്കഴിഞ്ഞു നന്നായി വൃത്തിയാക്കാതിരുന്നാലും ദുർഗന്ധം ഉണ്ടാകാം. ഇതിനായി ചില പൊടികൈകളുണ്ട്.
മാലിന്യം നിക്ഷേപിച്ചിരിക്കുന്ന പാത്രത്തിലെ മണം പോകുന്നില്ലെങ്കിൽ ചൂടുവെള്ളവും വിനാഗിരിയും ചേർത്ത് കഴുകാം.
വിനാഗിരിയും വെള്ളവും കൂട്ടി കലർത്തി ദുർഗന്ധം തോന്നുന്നിടത്തു സ്പ്രേ ചെയ്താൽ ആ ഭാഗത്തെ ദുർഗന്ധം ഇല്ലാതാകും.
കാർപെറ്റിൽ നിന്നും ബെഡ്ഷീറ്റുകളിൽ നിന്നുമുള്ള ദുർഗന്ധം ഇല്ലാതാക്കാൻ ഇവയിൽ ബേക്കിങ് സോഡാ ഇടുക. അതിനുശേഷം വൃത്തിയാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക