കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന കേരളത്തിലെ വയനാടിൽ രാഹുലിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിക്കുന്ന നിയോജകമണ്ഡലത്തിന് ഒരു പവൻ സ്വർണ്ണം സമ്മാനമായി നൽകുമെന്ന വാഗ്ദാനം നൽകി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏറനാട് പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് രമേശ് ചെന്നിത്തലയുടെ വാഗ്ദാനം.
വയനാട്ടിൽ രാഹുലിന് മൂന്നു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ഇതിൽ സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി എന്നീ നിയോജകമണ്ഡലങ്ങളിൽ നിന്നായി ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.
സംസ്ഥാനത്ത് രാഹുൽ ഗാന്ധിയുടെ രണ്ടുദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്നാരംഭിക്കുകയാണ്. മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുത്ത ശേഷം ഉച്ചയോടെ രാഹുൽ പാലായിലെത്തി അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കെ എം മാണിയുടെ വീട്ടിലെത്തി സന്ദർശനം നടത്തും. നാളെ വയനാട്ടിലും പാലക്കാടുമെത്തി പ്രചാരണ പരിപാടികൾ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക