മഹാരാഷ്ട്ര ഫയര്‍ സര്‍വീസസ് പേഴ്സണല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ക്യാമ്പയിന് ‘ചലോ ഇന്ത്യ’ക്ക് പിന്തുണയുമായി അമിതാഭ് ബച്ചന്. തീയുമായി ഇടപെടേണ്ട സാഹചര്യങ്ങള്‍ വരുമ്പോള്‍ സൂക്ഷിക്കണമെന്നും അപകടകരമായ അവസ്ഥകളെ കുറിച്ച് ധാരണ ഉണ്ടായിരിക്കണമെന്നും വേണ്ട മുന്‍കരുതലുകളെല്ലാം എടുക്കാന്‍ ശ്രദ്ധിക്കണമെന്നും അമിതാഭ് ബച്ചന് പറയുന്നു.
ക്യാമ്പയിന്റെ ഭാഗമായി ഒരു ഗാനവും പുറത്തിറക്കിയിട്ടുണ്ട്. തീ മൂലമുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് ആരും അശ്രദ്ധരാകരുതെന്നും അശ്രദ്ധകളാണ് വലിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നതെന്നും ബച്ചന് പറഞ്ഞു.
അമിതാഭ് ബച്ചന്റെ ആദ്യ തമിഴ് ചിത്രം ഉയര്‍ന്ത മനിതന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. തമിഴിലും ഹിന്ദിയിലും ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തമിഴ് വാനന് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക