പതിനഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയക്ക് വേണ്ടി ഇടപെടല്‍ നടത്തി കാര്യങ്ങള്‍ സുഗമമാക്കിയ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് അഭിനന്ദനവുമായി നിരവധി പേര്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ എല്ലാവരും ടീച്ചര്‍ക്കുള്ള അഭിനന്ദനവും കുഞ്ഞിനായുള്ള പ്രാര്‍ത്ഥനയിലുമാണ്.
മംഗലാപുരത്തു നിന്ന് തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയില്‍ കുട്ടിക്ക ചികിത്സ നല്‍കാനാണ് ആംബുലന്‍സ് തിരിച്ചത്. അതിനിടയില്‍ മന്ത്രി അടിയന്തരമായി ഇടപെടുകയും കുഞ്ഞിന്റെ ചികിത്സക്കായി കൊച്ചിയിലെ അമൃത ആശുപത്രിയില്‍ സൗകര്യം ഒരുക്കുകയും ചെയ്തു. ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രഖ്യാപിച്ചു.
മന്ത്രിയുടെ ഇടപെടലിനെ പ്രശംസിച്ച് ചാലക്കുടിയിലെ ഇടതു സ്ഥാനാര്‍ഥിയും എംപിയുമായ ഇന്നസെന്റും രംഗത്തെത്തി. അമ്മ മനസ്സെന്നും ഓളെപ്പോലെ ഒരുപാടുപേര് ടീച്ചറും മന്ത്രിയുമാകട്ടെ എന്നും ഇന്നസെന്റ് ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/NjanInnocent/photos/a.285072558324438/1204077443090607/?type=3&theater
പ്രതികരിക്കാൻ ഇവിടെ എഴുതുക