അന്തരിച്ച കോൺഗ്രസ് നേതാവ് കെ എം മാണിയുടെ പാലായിലെ വീട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു. പത്തനംതിട്ടയിലെ പ്രചാരണപരിപാടികളിൽ പങ്കെടുത്ത ശേഷമാണ് രാഹുൽ പാലായിലെ കരിങ്ങോഴയ്ക്കല്‍ തറവാട്ടിലെത്തിയത്.
ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി, ചെന്നിത്തല, തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും മുകുള്‍ വാസ്നിക് അടക്കമുള്ള ദേശീയ നേതാക്കളും രാഹുലിനൊപ്പം മാണിയുടെ വീട്ടിലെത്തി. അരമണിക്കൂര്‍ കരിങ്ങോഴയ്ക്കല്‍ തറവാട്ടില്‍ ചെലവഴിച്ച ശേഷമായിരിക്കും രാഹുല്‍ മടങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക