എംഎല്‍എ കെ.ബി ഗണേഷ് കുമാറിന്റെ വീടിനു നേരെ ആക്രമണം. പത്തനാപുരത്തെ വീടിനു നേരെയാണ് ആക്രമണം നടന്നത്. പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. വീടിന്റെ ജനല്‍ ചില്ലകള്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.
രാവിലെ വീട്ടിലെ ജോലിക്കാരന് വന്നപ്പോഴാണ് ജനലിന്റെ ചില്ലുകള്‍ തകര്‍ന്ന നിലയില്‍ കണ്ടത്. രാത്രി 12 വരെ എംഎല്‍എ വീട്ടില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ അതിനുശേഷമാണ് ആക്രമണം ഉണ്ടായത്. പത്തനാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക