കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു അറേബ്യൻ വിഭവമാണ് അറേബ്യൻ മഹല്ലബിയ. ഓറഞ്ച് ജ്യൂസ്. പാൽ, പഞ്ചസാര എന്നിവയാണ് ഈ വിഭവത്തിലെ പ്രധാന ചേരുവകൾ.
ആവശ്യമുള്ള സാധനങ്ങൾ
പാൽ: രണ്ട് കപ്പ്
പഞ്ചസാര: അര കപ്പ്
കോൺ ഫ്ലോർ: 3 ടീസ്പൂൺ
ഫ്രഷ് ക്രീം: ഒരു കപ്പ്
റോസ് വാട്ടർ: കുറച്ച്
ഓറഞ്ച് ജ്യൂസ്: ഒന്നര കപ്പ്
ഓറഞ്ച് ജ്യൂസിൽ അലിയിപ്പിച്ച കോൺ ഫ്ലോർ: 1 ടീസ്പൂൺ
ചെറി, ഡ്രൈ ഫ്രൂട്ട്സ്: അലങ്കരിക്കാൻ
തയ്യാറാക്കേണ്ട വിധം
ഒരു പാനിൽ പാൽ തിളപ്പിക്കുക. ഇതിലേക്ക് പഞ്ചസാരയും കോൺഫ്ളോർ ചേർത്ത് കട്ട പിടിക്കാതെ ഇളക്കുക. ഇതിലേക്ക് ഫ്രഷ് ക്രീമും റോസ്വാട്ടറും ചേർത്ത് കുറുകി വരുമ്പോൾ വാങ്ങി വയ്ക്കുക. ഒരു ഗ്ലാസ്സിലേക്ക് 3/4 ഭാഗത്തോളം ഈ മിശ്രിതം ഒഴിച്ച് ഒരു മണിക്കൂറോളം ഫ്രിഡ്ജിൽ സെറ്റ് ചെയ്യുക. പാനിൽ ഓറഞ്ച് ജ്യൂസും, ഇഷ്ടത്തിനനുസരിച്ചു പഞ്ചസാരയും ചേർക്കുക. പഞ്ചസാര അലിയുന്ന വരെ ഇളക്കുക. ഒരു ടീസ്പൂൺ കോൺഫ്ലോർ കുറച്ച് ഓറഞ്ച് ജ്യൂസിൽ അലിയിച്ചു ചേർക്കുക. കുറുകി വരുമ്പോൾ വാങ്ങിവയ്ക്കുക. തണുത്ത ശേഷം പാൽ കുറുക്കി വച്ചതിനു മുകളിൽ ഒഴിച്ചുവയ്ക്കുക. 1-2 മണിക്കൂർ ഫ്രിഡ്ജിൽ വച്ച് സെറ്റ് ചെയ്യുക. അലങ്കരിക്കാൻ ചെറിയും ഡ്രൈ ഫ്രൂട്ട്സും ഉപയോഗിക്കാവുന്നതാണ്.
(ഓറഞ്ച് മിശ്രിതം ചൂടാറിയ ശേഷം മാത്രം പാൽ കുറുകിയതിന് മുകളിൽ ഒഴിക്കുക.)
പ്രതികരിക്കാൻ ഇവിടെ എഴുതുക