ഏറ്റവും പുതിയ ചിത്രമായ ‘ഉള്‍ട്ട’ യുടെ ടീസര്‍ പുറത്തുവിട്ടു. പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് പൊതുവാള് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സിപ്പി ക്രീയേറ്റീവ് വർക്സിന്റെ ബാനറിൽ ഡോ.സുഭാഷ് സിപ്പിയാണ് ചിത്രം നിർമിക്കുന്നത്. ഗോകുൽ സുരേഷ് നായകനാകുന്നു. അനുശ്രീ, പ്രയാഗ മാർട്ടിൻ എന്നിവർ നായികമാരായെത്തുന്നു.
തികച്ചും വ്യത്യസ്തമായ ഗ്രാമപശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ഹ്യൂമർ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നതും സുരേഷ് പൊതുവാൾ തന്നെയാണ്. രമേഷ് പിഷാരടി, രഞ്ജി പണിക്കർ,ശാന്തി കൃഷ്ണ, കെ.പി.എ.സി ലളിത, സേതുലക്ഷ്മി, രചന നാരായണൻകുട്ടി, തെസ്നിഖാൻ, ആര്യ, മഞ്ജു സുനിച്ചൻ, കോട്ടയം പ്രദീപ്,ജാഫർ ഇടുക്കി, സിനോജ് വർഗ്ഗീസ്, സുബീഷ് സുധി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
പ്രകാശ് വേലായുധൻ കാമറയും, ഷമീർ മുഹമ്മദ് എഡിറ്റിങും, ഇന്ദുലാൽ കാവീട് കലാസംവിധാനവും, ധന്യ ബാലകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. സുപ്രീം സുന്ദറാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യംചെയ്യുന്നത്. നൃത്ത സംവിധായകൻ ദിനേഷ് കുമാർ. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈനർ. ഗോപി സുന്ദറിനോടൊപ്പം സുദർശൻ എന്ന പുതുമുഖ സംഗീത സംവിധായകനെ കൂടി സുരേഷ് ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നു. ഹരിനാരായണന്റെയും അജോയ്ചന്ദ്രന്റേതുമാണ് പാട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക