താടി വളര്‍ത്തുന്നത് യുവാക്കള്‍ക്കിടയില്‍ ഇന്നൊരു ഫാഷനായി മാറിയിട്ടുണ്ട്. താടി സംരക്ഷിക്കാനായി എത്ര കഷ്ടപ്പെടാനും അവര്‍ തയ്യാറാണ്. എന്നാലിപ്പോള്‍ താടിക്കാരെ പറ്റി അവരെ ചിന്തിപ്പിക്കുന്ന ഒരു പഠനമാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സ്വിറ്റ്സര്‍ലാന്‍ഡിലെ ഒരു സംഘം ഡോക്ടര്‍മാരാണ് താടിയെ കുറിച്ച് പഠനം നടത്തിയത്.
നായ്ക്കളുടെ ശരീരത്തിലുള്ള അണുക്കളുടെ ഇരട്ടി അണുക്കളായിരിക്കും ചിലപ്പോള്‍ ഒരാളുടെ താടിയിലുണ്ടാകുക എന്നാണ് ഇവര്‍ പറയുന്നത്. താടിക്കാരായ 18 പുരുഷന്മാരുടേയും മുപ്പതു നായ്ക്കളുടേയും ശരീരത്തിലെ ബാക്ടീരിയയുടെ സാന്നിധ്യം പഠിച്ച ശേഷമാണ് ഡോക്ടര്‍മാര്‍ ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്.
നായ്ക്കളില്‍ നിന്നുള്ള അണുക്കള്‍ മനുഷ്യര്‍ക്ക് എങ്ങനെയൊക്കെ ഭീഷണിയാകാം എന്നതിനെ കുറിച്ചുള്ള ഒരു പഠനത്തിന്റെ ഭാഗമായിരുന്നു പരീക്ഷണം. എന്നാല്‍ പരീക്ഷണത്തിന്റെ ഫലം ഞെട്ടിക്കുന്നതായിരുന്നു. എംആര്‍ഐ സ്കാന്‍ പ്രകാരം താടിക്കാരായ പുരുഷന്മാരുടെ ശരീരത്തിലാണ് നായ്ക്കളെക്കാള്‍ കൂടുതല്‍ ബാക്ടീരിയകളുടെ അളവ് കണ്ടെത്തിയത്. എന്നാല്‍ പിന്നെ താടി വളര്‍ത്തുമ്പോള്‍ ഈ ജാഗ്രത കൂടി പുലര്‍ത്തിക്കോളൂ..
പ്രതികരിക്കാൻ ഇവിടെ എഴുതുക