സ്വയം ലൈംഗികാവയവങ്ങളെ ഉത്തേജിപ്പിക്കുന്ന പ്രവൃത്തിയാണ് സ്വയംഭോഗം. ലൈംഗികതയില്‍ സ്വയംഭോഗത്തിന് ചെറുതല്ലാത്ത സ്ഥാനമുണ്ട്. സ്വയംഭോഗം ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടിവരുകയാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സ്ത്രീകളിലും പുരുഷന്മാരിലും സ്വയംഭോഗം ഇന്ന് സാധാരണയായി കണ്ടുവരുന്നു. കൗമാരപ്രായത്തില്‍ ലൈംഗിക വളര്‍ച്ച എത്തുന്നതോടെയാണ് ഭൂരിഭാഗവും സ്വയംഭോഗം തുടങ്ങുന്നത്. പുരുഷന്മാര് ആണ് സ്വയംഭോഗം ചെയ്യുന്നതില്‍ മുന്നില്‍. മാനസിക ഉന്മേഷം ലഭിക്കാനുള്ള മികച്ച മാര്‍ഗമായിട്ടാണ് പലരും ഇതിനെ കാണുന്നത്.
Also Read : ചൂടുകാലത്ത് ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
സ്വയംഭോഗത്തെ സംബന്ധിച്ച അനവധി മിത്തുകളും വിശ്വാസങ്ങളും അതിനെതിരേയുള്ള മതപരമോ സാംസ്കാരികമോ ആയ എതിര്‍പ്പിന്റെ ഫലമായി ഉണ്ടായിവന്നിട്ടുണ്ട്. മാനസികരോഗമായും രതിവൈകൃതമായും മുന്‍പ് സ്വയംഭോഗത്തെ കണ്ടിരുന്നുവെങ്കിലും ഇന്ന് സര്‍വ്വസാധാരണവും, തികച്ചും നൈസര്‍ഗ്ഗികവും, ആരോഗ്യകരവും സുരക്ഷിതവുമായ ഒരു ശാരീരിക പ്രവര്‍ത്തിയായേ ഇതിനെ ശാസ്ത്രം കണക്കാക്കുന്നുള്ളൂ.
സ്ത്രീകളില്‍ രതിമൂര്ച്ഛാരാഹിത്യം എന്ന അവസ്ഥയ്ക്കും, പുരുഷന്മാരില് ശീഘ്രസ്ഖലനം, മന്ദസ്ഖലനം തുടങ്ങിയ അവസ്ഥകള്‍ക്കും സ്വയംഭോഗം ഒരു ചികിത്സാവിധിയായി സെക്സ് തെറാപ്പിയില്‍ നിര്‍ദ്ദേശിക്കപ്പെടാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക