ബംഗാൾ സ്വദേശികളായ വ്യാജ ഡോക്ടറും സഹായികളും പിടിയിൽ. ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് വ്യാജ ഡോക്ടറും സംഘവും പിടിയിലായത്.
പത്തിരിപ്പാല റോഡില്‍ വാടക വീട്ടില്‍ താമസിച്ച് വ്യാജ ആയുർവേദ ചികിത്സ നൽകി വന്നിരുന്ന ദീപാങ്കുര്‍ വിശ്വാസ്, ദീപാങ്കുര്‍ മണ്ഡോര്‍, സുബ്രതോ സര്‍ക്കാര്‍ എന്നിവരാണ് പിടിയിലായത്.ഇവരുടെ പക്കല്‍ നിന്നും വിവിധ പരിശോധന ഉപകരണങ്ങളും അലോപ്പതി മരുന്നുകളും വിവിധ ഓയിന്റ്മെന്റുകളും പിടിച്ചെടുത്തു. മൂലക്കുരു, ഫിസ്റ്റൂല തുടങ്ങിയവയ്ക്കായിരുന്നു ചികിത്സ.
ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കെ.ഹരിപ്രകാശ്, ഇന്‍സ്പെക്ടര്‍ എ.കെ.ഹരിദാസ്, ജെ.എച്ച്.ഐമാരായ എം.പ്രസാദ്, ആര്.രമ്യ, നിജി കെ.കൃഷ്ണന്, നൈസല്‍ മുഹമ്മദ് തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക