മലയാളികളുടെ പ്രിയനടൻ കുഞ്ചാക്കോ ബോബൻ അച്ഛനായി. തന്റെ ഒഫിഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ കുഞ്ചാക്കോ ബോബൻ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. നീണ്ട ആറുവർഷത്തെ പ്രണയത്തിനൊടുവിൽ 2005 ഏപ്രിൽ 2 നാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരായത്,. ഇരുവരുടെയും ആദ്യത്തെ കുഞ്ഞാണ് ജൂനിയർ കുഞ്ചാക്കോ.
“ഒരു ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. എല്ലാവരും നല്കിയ സ്നേഹത്തിനും കരുതലിനും നന്ദി. ജൂനിയര്‍ കുഞ്ചാക്കോ നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്റെ സ്നേഹം നല്കുന്നു”, എന്നാണ് ചാക്കോച്ചന് പങ്കുവെച്ചത്.
https://www.facebook.com/KunchackoBoban/photos/a.300267316792413/1281920008627134/?type=3&theater
പ്രതികരിക്കാൻ ഇവിടെ എഴുതുക