എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നാളെ വയനാട്ടിലെത്തും. സഹോദരനും വയനാട്ടിലെ യു ഡി എഫ് സ്ഥാനാർത്ഥിയും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് പ്രിയങ്ക നാളെ വയനാട്ടിലെത്തുന്നത്. ശനിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക 10.30 ന് മാനന്തവാടിയിലെ പൊതുയോഗത്തിൽ സംസാരിച്ചതിന് ശേഷം 12. 15 ഓടെ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ വസന്തകുമാറിന്റെ വീട് സന്ദർശിക്കും.
തുടർന്ന് ഒന്നരമണിയോടെ പുൽപ്പള്ളിയിൽ നടക്കുന്ന കർഷക സംഗമം ഉത്ഘാടനം ചെയ്ത ശേഷം മൂന്നു മണിക്ക് നിലമ്പൂരിലും നാലിന് അരീക്കോട്ടും നടക്കുന്ന പൊതുയോഗങ്ങളിലും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക