അഴിമതി തുടച്ചു നീക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയില്‍ രൂപംകൊണ്ട ആദ്യ ലോക്പാല്‍ സമിതിയുടെ ഓഫീസ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാകും. ലോക്പാല്‍ ചെയര്‍പേഴ്സണ്‍, സമിതിയിലെ എട്ട് അംഗങ്ങള്‍, മറ്റുള്ള ജീവനക്കാര്‍ എന്നിവര്‍ ഹോട്ടലിനുള്ളിലെ ഈ ഓഫീസിലിരുന്നാകും ജോലി ചെയ്യുക.
ഡല്‍ഹി ചാണക്യപുരിയിലെ അശോകാ ഹോട്ടലിലാണ് ലോക്പാല്‍ ഓഫീസ് പ്രവര്‍ത്തിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതൊരു താല്‍ക്കാലിക സംവിധാനം മാത്രമായിരിക്കും. ഇന്ത്യയുടെ ആദ്യ ലോക്പാലായി മാര്‍ച്ച് 23 നാണ് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് ചുമതലയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക