കണ്ണൂര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ നിന്നും ഐസ്ക്രീം ബോംബുകള്‍ കണ്ടെത്തി. എടക്കാട് യുപി സ്കൂളിനു സമീപം താമസിക്കുന്ന ഉണ്ണികൃഷ്ണന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നാണ് രണ്ടു ഐസ്ക്രീം ബോംബുകള്‍ കണ്ടെത്തിയത്.
ഓട്ടോറിക്ഷയില്‍ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പോലീസിന്റെ പരിശോധന. പുലര്‍ച്ചെ നാലോടെ പോലീസ് എത്തി പരിശോധന നടത്തുന്നതിനിടെയാണ് ബോംബുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക