പശുക്കളില്‍ നിന്നു ലഭിക്കുന്ന ഉല്പന്നങ്ങളും ഗോമൂത്ര മിശ്രിതവും കൊണ്ട് തന്റെ അര്‍ബുദം മാറിയെന്ന് ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി സാധ്വി പ്രജ്ഞ. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ പശുക്കളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. പല സ്ഥലങ്ങളിലും ഗോക്കളോടുള്ള പെരുമാറ്റം വേദനാജനകമാണ്. ഗോധനം അമൃതാണെന്നും സാധ്വി പ്രജ്ഞ പറഞ്ഞു.
ഗോമൂത്രം കുടിച്ച് തന്റെ സ്തനാര്‍ബുദം മാറിയെന്നത് സ്വന്തം അനുഭവത്തില്‍ നിന്ന് എടുത്തു പറയാവുന്ന നേട്ടമാണ്. തന്റെ സ്തനാര്‍ബുദം മാറിയത് ഗോമൂത്രവും പഞ്ചഗവ്യം ചേര്‍ത്ത ആയുര്‍വേദ മരുന്നുകളും കഴിച്ചാണെന്ന് സാധ്വി അവകാശപ്പെട്ടു. ചാണകം, ഗോമൂത്രം, നെയ്യ്, പാല്, തൈര് എന്നിവ നിശ്ചിക അളവില്‍ ചേര്‍ത്ത് പുളിപ്പിക്കുന്നതാണ് പഞ്ചഗവ്യം. ചികിത്സയുടെ ജീവിച്ചിരിക്കുന്ന തെളിവാണ് താനെന്നും സാധ്വി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക