വയനാട് ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി വിജയിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മകന് തുഷാര്‍ വെള്ളാപ്പള്ളിയുടെ കാര്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മകന് തുഷാര്‍ വെള്ളാപ്പള്ളിയെ അരികില്‍ നിര്‍ത്തിതന്നെയാണ് വെള്ളാപ്പള്ളി നടേശന് ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞത്. ആലപ്പുഴയില്‍ കുടുംബസമേതം വോട്ടു ചെയ്യാനെത്തിയതാണ് വെള്ളാപ്പള്ളി നടേശന്. ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഎം ആരിഫ് വിജയിക്കുമെന്നും രാജ്യത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് വരുമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക