പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം അവഞ്ചേര്‍സ് എന്‍ഡ് ഗെയിം റിലീസിന് മുൻപേ ഇന്റർനെറ്റിൽ. ഏപ്രിൽ 26 ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ഇത്തരത്തിൽ ഒരു വെബ്സൈറ്റിൽ സിനിമ അപ്ലോഡ് ചെയ്തത്, സിനിമയുടെതായി പുറത്തിറങ്ങിയ ടീസറും ട്രെയിലറുകളുമെല്ലാം തന്നെ തരംഗമായി മാറിയിരുന്നു. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗിനെല്ലാം മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.
ഇന്ത്യയിലും മാര്‍വല്‍ സീരിസ് സിനിമകള്‍ക്ക് നിരവധി ആരാധകരാണുളളത്. അവഞ്ചേര്‍സ് സീരിസില്‍ മുന്‍പ് പുറത്തിറങ്ങിയ ഇന്‍ഫിനിറ്റി വാര് തരംഗമായി മാറിയിരുന്നു. ഇന്‍ഫിനിറ്റി വാറിലെ സംഭവങ്ങളുടെ തുടര്‍ച്ചയാണ് പുതിയ സിനിമയില്‍ കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക