മത്സ്യത്തില്‍ മായം കലര്‍ന്നെന്ന സൂചനയില്‍ കോഴിക്കോട് മത്സ്യ മാര്‍ക്കറ്റില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന. പരിശോധനയില്‍ അമോണിയം കലര്‍ന്ന മത്സ്യത്തെ കണ്ടെത്തിയതായി വിവരമുണ്ട്.
കോര്പ്പറേഷന് ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാ വിഭാഗവും ചേര്‍ന്നാണ് പരിശോധന നടത്തിയത്. പുലര്‍ച്ചയോടെ മാര്‍ക്കറ്റിലെത്തിയ സംഘം സ്ട്രിപ്പ് ഉപയോഗിച്ച് ഫോര്‍മാലിനും അമോണിയയും അടങ്ങിയിട്ടുണ്ടോ എന്നു പരിശോധന നടത്തി. പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിക്കുയും ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക