മാരുതി ഇന്ത്യയില്‍ ഡീസല്‍ കാറുകളുടെ നിര്‍മാണം അവസാനിപ്പിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ ഡീസല്‍ കാറുകളുടെ വില്പന നിര്‍ത്തുമെന്നും കമ്പനി അറിയിച്ചു. ഡീസല്‍ കാറുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെയാണ് തീരുമാനം.
ചെറിയ ഡീസല്‍ കാറുകളുടെ വില്പനയില് വലിയ കുറവ് രേഖപ്പെടുത്തിയതാണ് കമ്പനിയെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഒപ്പം അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കുകയും പുതിയ തീരുമാനത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നു.2020 ഏപ്രില്‍ ഒന്ന് മുതല്‍ ഡീസല്‍ കാറുകള്‍ വില്പന നടത്തില്ലെന്നാണ് തീരുമാനം. രാജ്യത്തെ എല്ലാ യൂണിറ്റുകളിലുമായി മാരുതി 23 ശതമാനം ഡീസല്‍ കാറുകളാണ് നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക