കണ്ണൂരിൽ ബസിന്റെ പിന്നിൽ ലോറിയിടിച്ച് എട്ടുപേർക്ക് പരിക്ക്. കണ്ണാടിപ്പറമ്പ് വഴി പള്ളിപ്പറമ്പിലേക്ക് വരികയായിരുന്ന ബസ് അതേദിശയിൽ നിന്നും വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ എട്ടോളം പേരെ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ബസ് ഡ്രൈവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക