ബാലസോര്‍: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കർഷകർക്ക് പുതിയ പദ്ധതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകരെ കടത്തില്‍നിന്ന് കരകയറ്റാനും കര്‍ഷക ആത്മഹത്യ ഇല്ലാതാക്കാനും പ്രധാന ബജറ്റിന് മുന്നോടിയായി പ്രത്യേക കിസാന്‍ ബജറ്റ് അവതരിപ്പിക്കുമെന്നാണ് രാഹുല്‍ഗാന്ധിയുടെ വാഗ്ദാനം.
ഒഡിഷയിലെ ബാലാസോറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം.കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍, താങ്ങുവില, സംഭരണ ശാലകള്‍ എന്നിവയായിരിയ്ക്കും ബജറ്റിലെ മുഖ്യ വിഷയങ്ങളെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തൊഴിലില്ലായ്മ, കര്‍ഷക പ്രശ്നങ്ങള്‍, വിലക്കയറ്റം, അഴിമതി എന്നിവയെക്കുറിച്ചൊന്നും മോദി മിണ്ടുന്നില്ല.
മുമ്പ് നല്കിയ 15 ലക്ഷം വാഗ്ദാനത്തെക്കുറിച്ച് ഇപ്പോള്‍ എന്തെങ്കിലും പറഞ്ഞാല്‍ ബൂമറാങ്ങാകുമെന്ന് പ്രധാനമന്ത്രിയ്ക്കറിയാം. അത്തരം വാഗ്ദാനങ്ങളൊന്നും കോണ്‍ഗ്രസ് നല്‍കുന്നില്ല. എന്നാല്‍ പാവപ്പെട്ട അഞ്ച് കോടി കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം 72000 രൂപ ന്യായ് പദ്ധതിയിലൂടെ നല്‍കുമെന്നും രാഹുല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക