യുഎസിൽ ഗൂഗിളിന്റെ സിയാറ്റിൽ കാമ്പസിൽ നിർമാണ പ്രവർത്തനങ്ങൾക്കിടെ ക്രെയിൻ പൊട്ടി വീണുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്.മരിച്ചവരിൽ മൂന്ന് പേർ പുരുഷൻമാരും ഒരു സ്ത്രീയുമാണ്. ഇതിൽ രണ്ട് പേർ ക്രെയിൻ പ്രവർത്തിപ്പിച്ചവരും മറ്റുള്ളവർ വാഹനങ്ങളിൽ ഉണ്ടായിരുന്നവരുമാണ്. നഗരത്തിൽ പുതിയ ഗൂഗിൾ കാമ്പസിന്റെ നിർമാണ പ്രവർത്തനം നടന്നുവരുന്നതിനിടെയാണ് അപകടം. കെട്ടിടത്തിന്റെ മേൽക്കൂരയിൽനിന്നും വീണ ക്രെയിൻ താഴെ കാറുകളുടെ മുകളിലാണ് പതിച്ചത്. ആറ് കാറുകൾ തകർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക