കേരളത്തെ ബാധിച്ച നിപ്പ എന്ന മഹാവിപത്തിന്റെ അടിസ്ഥാനത്തിൽ ആഷിഖ് അബു ഒരുക്കുന്ന ചിത്രം വൈറസ് അടുത്ത മാസത്തോടു കൂടി തീയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റേതായി പുറത്ത് വന്ന ട്രെയ്ലറിന് ഇതിനകം തന്നെ മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം പൂർണിമ ഇന്ദ്രജിത്ത് ഈ സിനിമയിലൂടെ അഭിനയരംഗത്തേക്ക് തിരികെ വരികയാണ്. പൂർണിമയുടെ ഭർത്താവ് ഇന്ദ്രജിത്തും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. എന്നാല്‍ തങ്ങള്‍ രണ്ടു പേര്‍ക്കും ഒരുമിച്ച് അഭിനയിക്കാന്‍ ഒരു ഷോട്ട് പോലും ആഷിഖ് അബു തന്നില്ല എന്നാണ് ഇന്ദ്രജിത്തിന്റെ പരാതി.
സുനോയുടെ ആഭിമുഖ്യത്തില്‍ ഖത്തറില്‍ നടന്ന ‘വൈറസി’ന്റെ ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു ഇന്ദ്രജിത്തിന്റെ ഈ പരിഭവം പറച്ചില്. നീണ്ടകാലത്തിന് ശേഷമല്ലേ ഭര്‍ത്താവിനൊപ്പം അഭിനയിക്കുന്നത്. ഇതുവരെ നിങ്ങളെ ഇരുവരേയും ഒരുമിച്ച് ഒരു സ്ക്രീനില്‍ കണ്ടിട്ടില്ല. ഈ സിനിമയില്‍ എങ്കിലും ഒന്നിച്ചുകാണാന്‍ ആകുമോ എന്ന പൂര്ണിമയോടുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഇന്ദ്രജിത്ത് തന്റെ പരിഭവം തുറന്നു പറഞ്ഞത്.
‘ ആ ഒരു വിഷമം മാത്രമേയുള്ളൂ. ഈ സിനിമയില്‍ ആഷിഖ് എനിക്ക് ഒരു ഷോട്ടുപോലും പൂര്‍ണിമയുടെ കൂടെ തന്നില്ല. ഒരു സീനില്‍ പോലും ഞങ്ങളൊരുമിച്ചില്ല. ഇതിനു പുറമെ ‘തുറമുഖം’ എന്ന രാജീവ് രവി ചിത്രത്തിലും ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അതിലും ഒരു കോമ്ബിനേഷന്‍ സീന്‍ പോലുമില്ല,’ എന്നാണ് ഇന്ദ്രജിത്ത് പറഞ്ഞത്. ‘ആഷിഖ് അത്ര ക്രൂരനാണോ എന്ന അവതാരകന്റെ ചോദ്യത്തിന് ഞാനത് മനപൂര്‍വ്വം ചെയ്തതാണെന്നായിരുന്നു ആഷിഖിന്റെ രസകരമായ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക