പ്രായം 57 ആയെങ്കിലും ബോളിവുഡ് നടൻ സുനിൽ ഷെട്ടിക്ക് ഇന്നും മുപ്പത്തിന്റെ ചെറുപ്പമാണ്. ഫിറ്റ്നസിന്റെ കാര്യത്തിൽ ഓർ വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ആളാണ് സുനിൽ ഷെട്ടി. ഫിറ്റ്നസിനായി താൻ ഒരിക്കലും പ്രോടീൻ പൗഡറുകളോ ടാബ്ലെറ്റുകളോ സപ്പ്ളിമെന്റുകളോ ഉപയോഗിക്കാറില്ലെന് സുനിൽ ഷെട്ടി പറയുന്നു. കുറുക്കുവഴികളിൽ കൂടി ഫിറ്റ്നസ് നേടിയെടുക്കാൻ സാധ്യമല്ലെന്ന് അദ്ദേഹം പറയുന്നു. തന്റെ ശീലങ്ങളാണ് തനിക്ക് ഈ ഫിറ്റ്നസ് സമ്മാനിച്ചതെന്ന് സുനിൽ പറയുന്നു. ദിവസവുമുള്ള ചിട്ടയായ വർക്ക്ഔട്ടുകൾ ഇതിന് അദ്ദേഹത്തെ സഹായിക്കുന്നു.
വ്യായാമത്തോടൊപ്പം തന്നെ ഭക്ഷണത്തിന്റെ കാര്യത്തിലും അതീവശ്രദ്ധ പുലർത്തുന്നയാളാണ് സുനിൽ ഷെട്ടി. രാജാവിനെപ്പോലെ പ്രാതൽ കഴിക്കുക, രാഞ്ജിയെപ്പോലെ ഉച്ചഭക്ഷണം കഴിക്കുക, ദരിദ്രനെപ്പോലെ അത്താഴം കഴിക്കുക, ഇതാണ് തന്റെ പോളിസിയെന്ന് സുനിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക