ലോകത്തിലെ തന്നെ ഏറ്റവും ഗുണമേന്മയുള്ളതും മികച്ചതുമായ രത്നങ്ങളും സ്വര്‍ണവും വെള്ളിയും ഉപയോഗിച്ച് 25 വര്‍ഷം നീണ്ട അധ്വാനത്തിലൂടെ ഏഴ് കോടി രൂപ ചെലവിട്ട ഫോര്‍ഡ് എസ്കോട്ട് എന്ന ആ കാർ ലേലത്തിന്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായാണ് കാർ ലേലം ചെയ്യുന്നത്.
മെയ് രണ്ടിനാണ് ലേലം. റസ്സല്‍ ലോഡ് എന്ന ആളാണ് 1970-ല്‍ അറി വാറ്റ്നെന്‍ ഉപയോഗിച്ചിരുന്ന ഫോര്‍ഡ് എം2കെ എസ്കോര്‍ട്ടിനെ ആധാരമാക്കി സ്കെയില്‍ മോഡല്‍ നിർമിച്ചത്. വെള്ളിയിലാണ് കാറിന്റെ ബോഡി ഒരുക്കിയിരിക്കുന്നത്. ബ്രേക്ക്, സ്പോയിലര്‍, ബോണറ്റ്, വീല്‍ എന്നിവ 18 കാരറ്റ് സ്വര്‍ണത്തിലും മുന്നിലെ ഗ്രില്ല് 18 കാരറ്റ് വൈറ്റ് ഗോര്ഡിലും ഹെഡ്ലൈറ്റ്, ടെയ്ല്‍ലൈറ്റ് എന്നിവ രത്നത്തിലുമാണ് തീര്‍ത്തിരിക്കുന്നത്. മൊത്തം നിര്‍മാണത്തിന് 7.03 കോടി രൂപയാണ് അദ്ദേഹത്തിന് ചെലവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക