തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ പത്തുകിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ജീവനക്കാരനെ പിടികൂടി. വിമാനത്താവളത്തിലെ എസി മെക്കാനിക്ക് അനീഷിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ചൊവ്വാഴ്ച രാവിലെ ദുബായില്‍നിന്നും വന്ന യാത്രക്കാരനില്‍ സ്വര്ണംവാങ്ങിക്കടത്താന് ശ്രമിക്കുന്നതിനിടെയാണ് അനീഷ് പിടിയിലായത്. യാത്രക്കാരനില്‍നിന്നും സ്വര്‍ണം വാങ്ങുന്നത് സിസിടിവിയില്‍ വ്യക്തമായിരുന്നു. കസ്റ്റംസ് അനീഷിനെ ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക