കൊച്ചി: പ്രശസ്ത പിന്നണി ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയ്സും വേർപിരിയുന്നു. 11 വർഷം നീണ്ട നിന്ന് ദാമ്പത്യ ജീവിതത്തിനാണ് വിരാമമാകുന്നത്. ചലച്ചിത്ര ലോകത്ത് ഗായിക എന്ന നിലയിൽ തിളങ്ങി നിന്ന് താരം 2008ലാണ് റോയ്സ് കിഴക്കൂടനെ വിവാഹം കഴിച്ചത്. ഉഭയ സമ്മത പ്രകാരമാണ് വിവാഹ മോചന ഹർജി സമർപ്പിച്ചത്.
എറണാകുളം കുടുംബ കോടതിയില്‍ ഏപ്രില്‍ 12നാണ് വിവാഹ മോചനം ആവശ്യപ്പെട്ട് ഹർജി നൽകിയത്. ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം അനുവദിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.നേരത്തെ റിമിയോടും ഭര്‍ത്താവിനോടും വ്യാഴാഴ്ച ഹാജറാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. രണ്ടുപേരും കോടതിയില്‍ ഹാജറായിരുന്നു. ഇരുവര്‍ക്കും കൗണ്‍സിലിംഗ് നിര്‍ദേശിച്ച കോടതി കേസ് പരിഗണിക്കുന്നത് മാറ്റി.
2002 ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം മീശമാധവനിലൂടെയാണ് താരം പിന്നണി രംഗത്തേക്ക് കടന്ന് വന്നത്. തുടർന്ന് വിവാഹം ശേഷം ചലച്ചിത്ര രംഗത്തും അതോടൊപ്പം റിയാലിറ്റി ഷോകളിൽ ജഡ്ജായും അവതാരകയായും താരം തിളങ്ങിയിരിന്നു. അടുത്തിടെയുണ്ടായ ഹവാല ഇടപാടിലും നടിയെ ആക്രമിച്ച കേസിലും റിമിയുടെ പേര് പരാമർശിക്ക് പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക