കടയിൽ കിട്ടുന്നതിനേക്കാൾ സ്വാദിഷ്ടമായി ഫ്രൂട്ട് സലാഡ് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ. കെമിക്കലുകളും ഇല്ല ചിലവും കുറവ്. റെസിപ്പി വായിക്കാം.
ആവശ്യമുള്ള ചേരുവകൾ
1. റോബസ്റ്റ നന്നായി പഴുത്തത് – മൂന്ന്
തണുത്ത പാൽ – ഒരു കപ്പ്
2. തേൻ – കാൽ കപ്പ്
കുങ്കുമപ്പൂവ് – ഒരു നുള്ള്, രണ്ടു വലിയ സ്പൂൺ ചൂടുപാലിൽ കുതിർത്തത്
3. മുന്തിരി പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
സ്ട്രോബെറി പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
മാമ്പഴം പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
റാസ്പ്ബെറി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
ആപ്പിൾ പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
ബദാം നുറുക്കിയത് – ഒരു വലിയ സ്പൂൺ
പിസ്ത നുറുക്കിയത്, കശുവണ്ടിപ്പരിപ്പ് നുറുക്കിയത് – ഓരോ വലിയ സ്പൂൺ
4. വനില ഐസ്ക്രീം – ഒരു സ്കൂപ്പ്
5. മാതളനാരങ്ങ അല്ലികൾ – കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
പാലും പഴവും നന്നായി അടിച്ചു യോജിപ്പിക്കുക.
ഇതിലേക്കു തേനും കുങ്കുമപ്പൂവു കുതിർത്തതും ചേർത്തു നന്നായി ഇളക്കണം.
ഇതിൽ മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കുക.
വിളമ്പാനുള്ള ബൗളിലാക്കി ഒരു സ്കൂപ്പ് വനില ഐസ്ക്രീം വച്ച ശേഷം മുകളിൽ മാതളനാരങ്ങയുടെ അല്ലികൾ വച്ച് അലങ്കരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക