അല്‍ ഖ്വയ്ദ തലവനായിരുന്ന ഉസാമ ബിൻലാദന്റെ ചിത്രം പതിപ്പിച്ച കാർ കൊല്ലത്തു നിന്നും ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തു, പശ്ചിമ ബംഗാളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കാറിന്റെ ഉടമ കൊല്ലം സ്വദേശിയാണ്, കാറുടമയെ പോലീസ് ചോദ്യം ചെയ്തുവരുന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് കാർ കസ്റ്റഡിയിലെടുത്തത്.
ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കടുത്ത സുരക്ഷകളും പരിശോധനകളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെയാണ് ലാദന്റെ ചിത്രം പതിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക