തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും വിവാഹിതരാകുന്നെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. 2019 ൽ തന്നെ വിവാഹ നിശ്ചയം ഉണ്ടാകുമെന്നും അടുത്ത വർഷം ആദ്യം വിവാഹം നടക്കുമെന്നുമാണ് സിനിമ മേഖലയിൽ നിന്നുള്ള റിപോർട്ടുകൾ.ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ മുൻപ് തന്നെ പുറത്തു വന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇവർതന്നെ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെയും ഇവർ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ സിനിമ മാധ്യമങ്ങളാണ് ഇരുവരുടെയും വിവാഹത്തെ സംബന്ധിച്ചുള്ള പുതിയ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക