സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാർക്കും ആധാർ അധിഷ്ഠിത പഞ്ചിംഗ് നിർബന്ധമാക്കി. സ്പാർക്ക് മുഖേന ശമ്പളം ലഭിക്കുന്ന എല്ലാ ഓഫീസുകളിലും പഞ്ചിംഗ് നിർബന്ധമാണ്.പൊതുഭരണ വകുപ്പാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്. എല്ലാ സിവിൽ സ്റ്റേഷനുകളിലും മൂന്നു മാസത്തിനുള്ളിലും സർക്കാർ ഓഫീസുകളിൽ ആറു മാസത്തിനകവും പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തണമെന്നാണ് ഉത്തരവിനൊപ്പമുള്ള നിർദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക