മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതിക്കാരൻ തന്നെയാണെന്ന് ആവർത്തിച്ച് നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിക്കിടയിലാണ് മോദി ആദ്യം രാജീവ് ഗാന്ധിക്കെതിരെ വിവാദ പരാമർശം നടത്തിയത്.നിങ്ങളുടെ പിതാവിനെ നിങ്ങളുടെ സേവകർ മിസ്റ്റർ ക്ളീൻ എന്നായിരിക്കും വിശേഷിപ്പിക്കുന്നത്. എന്നാൽ ഒന്നാംതരം അഴിമതിക്കാരനായാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചത്. ബൊഫോഴ്സ് കേസ് സൂചിപ്പിച്ചുകൊണ്ടാണ് മോദിയുടെ പരാമർശം.
ജാർഖണ്ഡിലെ ചായ്ബാസയിലാണ് വീണ്ടും രാജീവ് ഗാന്ധിയെ മോദി അഴിമതിക്കാരനാക്കിയത്. ബൊഫോഴ്സ് കേസിൽ ആരോപണ വിധേയനായ രാജീവ് ഗാന്ധിയുടെ പേരിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ്സിന് ധൈര്യമുണ്ടോയെന്നും മോദി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക