തന്റെ അച്ഛനാരാണെന്ന് കോൺഗ്രസ് ചോദിച്ചെന്നും തന്റെ അമ്മയെ അധിക്ഷേപിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ നമ്പർ വൺ അഴിമതിക്കാരനെന്നു വിളിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഒറ്റകെട്ടായി രംഗത്തു വന്നിരുന്നു.
ഈ സാഹചര്യത്തിലാണ് മോദിയുടെ പരാമർശം. കോൺഗ്രസ് നേതാക്കൾ തനിക്കെതിരെ പ്രയോഗിച്ച 20 പദപ്രയോഗങ്ങളുടെ പട്ടികയും മോദി തെരഞ്ഞെടുപ്പ് റാലിയിൽ ചൂണ്ടിക്കാട്ടി.കോൺഗ്രസ് അധ്യക്ഷനെ ഇപ്പോൾ ആരും മുഖവിലക്കെടുക്കുന്നില്ല. എന്നെ അസഭ്യം പറഞ്ഞ് അവർ അവരുടെ മാന്യത പിച്ചിച്ചീന്തുകയാണ് ചെയ്തത്. സോണിയ ഗാന്ധിയുടെ കുപ്രസിദ്ധമായ മരണത്തിന്റെ വ്യാപാരി പ്രയോഗം ഉൾപ്പെടെ തനിക്കെതിരെ കോൺഗ്രസ് നേതാക്കൾ നടത്തിയ പരാമർശങ്ങളുടെ പട്ടികയും മോദി നിരത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക