മലയാള സിനിമയിലെ യുവതാരനിരയിൽ ഏറെ പ്രേക്ഷക പ്രീതിനേടിയ നടനാണ് ഫഹദ് ഫാസിൽ. ആദ്യ വരവിൽ നിരാശപെടുത്തിയെങ്കിലും താരത്തിന്റെ രണ്ടാം വരവ് അതിശയിപ്പിക്കുന്നതായിരുന്നു. പിന്നീടങ്ങോട്ട് തൊട്ടതെല്ലാം പൊന്നാക്കി ഫഹദ്.
ഒരേസമയം നായകനായും പ്രതിനായകനായും തിളങ്ങിയ താരം പ്രേക്ഷകരെ നിരന്തരം അത്ഭുതപ്പെടുത്തി കൊണ്ടിരുന്നു. താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ബോളിവുഡ് സംവിധായകൻ നിതേഷ് തിവാരി.
‘മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്സ്, ഞാൻ പ്രകാശൻ, സൂപ്പർ ഡീലക്സ്… ഏത് കഥാപാത്രവും അസാമാന്യമായി കൈകാര്യം ചെയ്യാൻ കഴിവുള്ള അസാധ്യ നടനാണ് ഫഹദ് ഫാസിൽ. അദ്ദേഹത്തെ അറിയാൻ ഒരൽപം വൈകിപ്പോയി. പുതിയ മികച്ച വർക്കുകളിലൂടെ ഞങ്ങളെ രസിപ്പിക്കുന്നതു തുടരൂ സഹോദരാ’ എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
#KumbalangiNights #MaheshintePrathikaram #SuperDeluxe #NjanPrakashan Fahadh Faasil is terrific in whatever role he plays. Discovered him a bit late but a big FAN now. Please keep entertaining us with your superb work brother.#FahadhFaasil
— Nitesh Tiwari (@niteshtiwari22) May 8, 2019
പ്രതികരിക്കാൻ ഇവിടെ എഴുതുക