അബുദാബി: ഇനി ശമ്പളം വൈകിയാൽ എംബസിയും കോൺസുലേറ്റും ഇടപെടും. ശമ്പളം കിട്ടാൻ ഇനി വൈകുകയാണെങ്കിൽ വൈകുകയാണെങ്കിൽ അബുദാബിയിലെ ഇന്ത്യൻ എംബസിയിലോ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലോ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
എല്ലാ വിവരങ്ങളും പരാതി സഹിതം അറിയിക്കണമെന്നും നിർദേശം നൽകി. ഇന്ത്യക്കാരോട് ട്വിറ്ററിലൂടെയാണ് അധികൃതർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
[email protected] & [email protected] എന്നീ മെയിൽ ഐഡിയിലേക്കാണ് പരാതികൾ അയക്കേണ്ടത്. അധികൃതർ അറിയിപ്പ് പ്രസിദ്ധീകരിച്ചതോടെ നിരവധി ഇന്ത്യക്കാരാണ് തങ്ങളുടെ പരാതികളുമായി മുന്നോട്ടു വന്നത്. പരാതികൾക്ക് കൃത്യമായ മറുപടി നൽകുകയും തുടർനടപടികൾക്കുള്ള മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക