വരിക്കാർക്ക് അവിശ്വസനീയമായ ഓഫറുകൾ നൽകുന്നതിൽ എന്നും മുൻപന്തിയിലാണ് ജിയോ. ഇപ്പോഴിതാ പ്രൈം അംഗത്വം സൗജന്യമായി പുതുക്കി നല്കുമെന്നറിയിച്ചിരിക്കുകയാണ് ജിയോ. ഇത് പ്രകാരം നിലവിലെ പ്രൈം വരിക്കാര്‍ക്ക് 12 മാസത്തേക്ക് കൂടി ഫ്രീ സേവനങ്ങള്‍ ലഭിക്കും. അധിക ഡേറ്റാ ഓഫറുകള്‍, ജിയോ ആപ്പുകള്‍ എന്നിവയും പ്രൈം ഉപയോക്താക്കള്‍ക്ക് സൗജന്യമായി ലഭ്യമാകും.
നേരത്തെ അംഗമായവര്‍ക്കും നിലവില്‍ 99 രൂപ നല്കി പ്രൈം അംഗത്വം നേടുന്നവര്‍ക്കുമാണ് സൗജന്യം നല്‍കിയിരിക്കുന്നത്. നിലവിലുള്ള അംഗങ്ങള്‍ മൈജിയോ ആപ്പ് ഓപ്പണ്‍ ചെയ്ത് മൈ പ്ലാന്‍ ക്ലിക്ക് ചെയ്തു ഇത് സംബന്ധിച്ച് പരിശോധന നടത്താവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക