പിണറായി വിജയൻ മന്ത്രിസഭയിലെ ഏറ്റവും ജനപ്രിയമന്ത്രിയേത് എന്ന ചോദ്യത്തിന് സംശയമില്ലാതെ ഇന്നെല്ലാവരും ഒറ്റപ്പേരു മാത്രമേ പറയുകയുളളൂ. അത് മറ്റാരുമല്ല ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ്. നിപ്പ തുടങ്ങി കേരളം അഭിമുഖീകരിച്ച എല്ലാ ആരോഗ്യപ്രശ്നങ്ങളും അനായാസകരമായി പരിഹരിക്കുന്നത് ശൈലജ ടീച്ചർ വഹിച്ച പങ്ക് വാക്കുകളിലൊതുങ്ങുന്നതല്ല. സഹായം ചോദിക്കുനവർക്കെല്ലാം അർഹമായ സഹായം നൽകി അനുദിനം ശൈലജ ടീച്ചർ ജനഹൃദയങ്ങളിൽ അമ്മയായി മാറിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ കേരളത്തെ ബാധിച്ച നിപ്പ എന്ന മഹാവിപത്തിനെ പശ്ചാത്തലമാക്കി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിലെ നടി രേവതിയുടെ ക്യാരക്ടർ പോസ്റ്റർ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. നേരത്തെ ട്രെയ്ലർ റിലീസ് ചെയ്തപ്പോഴും രേവതിയുടെ കഥാപത്രത്തിന് ശൈലജ ടീച്ചറിന്റെ രൂപത്തോടുള്ള സാദൃശ്യം ഏറെ ചർച്ചയായിരുന്നു. നിരവധി പേരാണ് ആഷികിനെ ഇക്കാര്യത്തിൽ അഭിനന്ദിച്ചു രംഗത്തെത്തിയത്. ഇപ്പോൾ ക്യാരക്ടർ പോസ്റ്റർ കൂടി പുറത്തു വന്നതോടെ ശൈലജ ടീച്ചറാകാൻ രേവതിയെക്കാൾ മികച്ചൊരു ഓപ്ഷൻ ഇല്ല എന്ന് പ്രേക്ഷകർ അടിവരായിട്ടുറപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക