തൃശൂര്‍: പാറമേക്കാവ് വിഭാഗത്തിന്റെ ചെമ്പട മേളത്തിനിടെ പെരുവനം കുട്ടൻ മാരാർ തലകറങ്ങി വീണു. തളര്‍ച്ച അനുഭവപെട്ടതിനെ തുടർന്നാണ് കുട്ടന് മാരാരെ ആശുപത്രിയിലേക്ക് മാറ്റിയത് . അദ്ദേഹത്തിന് രണ്ടു ദിവസം മുൻപ് പനി ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഇലഞ്ഞിത്തറ മേളത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം എത്തുമെന്നുള്ള സൂചനയാണ് ആശുപതി അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം.
തുടര്‍ച്ചയായ 43-ാം വര്‍ഷമാണ് അദ്ദേഹം തൃശ്ശൂര്‍ പൂരത്തിന്റെ മേളത്തില്‍ എത്തുന്നത്. കൂടാതെ തന്നെ 21-ാം തവണയാണ് അദ്ദേഹം ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണിയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക