തൃശൂര്‍ പൂരം എന്ന് പേരിട്ടിരിക്കുന്ന മാസ് ആക്ഷന്‍ ചിത്രവുമായി ജയസൂര്യ വരുന്നു. ജയസൂര്യതന്നെയാണ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ഈ കാര്യം അറിയിച്ചത്. ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് മോഹനനാണ്.
എസ്കേപ്പ് ഫ്രം ഉഗാണ്ട, അന്നും ഇന്നും എന്നും, സാള്‍ട്ട് മാംഗോ ട്രീ, കല്യാണം എന്നീ ചിത്രങ്ങളുടെ സംവിധായകന് രാജേഷ് നായര്‍ ഈ ചിത്രത്തോടെ രാജേഷ് മോഹനന് എന്ന പുതിയ പേര് സ്വീകരിക്കുകയാണ്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലൂടെ പ്രശസ്ത സംഗീത സംവിധായകന് രതീഷ് വേഗ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നതും രതീഷ് വേഗയാണ്.
താരനിര്‍ണയം പൂര്‍ത്തിയായി വരുന്ന ഈ ചിത്രം ജൂണില്‍ ചിത്രീകരണമാരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
https://www.facebook.com/Jayasuryajayan/posts/1299466233540387
പ്രതികരിക്കാൻ ഇവിടെ എഴുതുക