മുക്കം നീലേശ്വരം സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്കായി അദ്ധ്യാപകൻ പ്ലസ്ടു പരീക്ഷയെഴുതിയ കേസിൽ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം നീലേശ്വരം സ്കൂളിൽ പോലീസ് നടത്തിയ പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട പല രേഖകളും പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ. പിടിച്ചെടുത്ത രേഖകളുടെ വിശദ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.
ഇതിനിടെ ഒളിവിൽ കഴിയുന്ന അധ്യാപകൻ നിഷാദ് വി മുഹമ്മദിന്റെ അഭിഭാഷകൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ റസിയ, പരീക്ഷാ ഡ്യൂട്ടിയുണ്ടായിരുന്ന മറ്റൊരു സ്കൂളിലെ അദ്ധ്യാപകൻ ഫൈസൽ എന്നിവരും ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക