പത്മശ്രീ പുരസ്കാരം നിരസിക്കാനും തിരിച്ചു നൽകാനും താൻ ആലോചിച്ചിരുന്നുവെന്ന് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ. പിഞ്ച് എന്ന അർബാസ് ഖാന്റെ ചാറ്റ് ഷോയിലായിരുന്നു സെയ്ഫിന്റെ വെളിപ്പെടുത്തൽ. തന്റെ പത്മശ്രീ പണംകൊടുത്തു വാങ്ങിയതാണെന്ന വാദത്തിനു പ്രതികരണമായാണ് സെയ്ഫ് ഇത് പറഞ്ഞത്. 2010 ൽ ഹിന്ദി സിനിമകൾക്ക് നൽകിയ സംഭാവന മുൻനിർത്തിയാണ് സെയ്ഫ് അലിഖാന് രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിച്ചത്.
‘ഞാനൊരു കള്ളനല്ല. പത്മശ്രീ പണം കൊടുത്ത് വാങ്ങാവുന്ന ഒന്നല്ല. വേണമെങ്കില്‍ ഇക്കാര്യം മുതിര്‍ന്ന താരങ്ങളോട് ചോദിച്ച് ഉറപ്പുവരുത്താം. സര്‍ക്കാരിന് കൈക്കൂലി കൊടുക്കുക എന്നത് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത ഒരു കാര്യമാണ്. ഈ അവാര്‍ഡ് വാങ്ങണം എന്നു പോലുമുണ്ടായിരുന്നില്ല എനിക്ക്. കാരണം എന്നേക്കാള്‍ ഇതിന് അര്‍ഹതയുള്ള, ഇതുവരെ കിട്ടാത്ത ഒരുപാട് മുതിര്‍ന്ന താരങ്ങള്‍ ഇവിടെയുണ്ട്. എന്നേക്കാള്‍ യോഗ്യത കുറഞ്ഞ പലരും അത് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.” ; സെയ്ഫ് അലിഖാൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക