ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 19 കാരന് അറസ്റ്റില്‍. ഉപ്പുതറ കുളത്ത് കാലായില്‍ സുജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നാലിന് സുജിത്തിന്റെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പ്രണയം നടിച്ച് വീട്ടിലാരും ഇല്ലാത്ത തക്കം നോക്കി വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി മൊഴി. ഉപ്പുതറ സെക്കന്റ് ഫിലോമിനാസ് ഹൈസ്കൂളില്‍ പത്താം ക്ലാസിലേക്ക് ഈ വര്‍ഷമാണ് പെണ്‍കുട്ടി വിജയിച്ചത്.
കുറെ ദിവസങ്ങളായി പെണ്‍കുട്ടി മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുകയും ചെയ്തു. അപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഉപ്പുതറ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പീഡിപ്പിച്ചതായി മൊഴി നല്കിയ പെണ്‍കുട്ടിയെ ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.
പീഡിപ്പിച്ച യുവാവ് എറണാകുളത്ത് വിദ്യാര്‍ത്ഥിയും അവധി ദിവസങ്ങളില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന പതിവുമുണ്ട്. ഓട്ടോയില്‍ പെണ്‍കുട്ടി പലതവണ യാത്ര ചെയ്തപ്പോൾ ഉണ്ടായ പരിചയമാണ് പീഡനത്തില്‍ കലാശിച്ചത്. പെണ്‍കുട്ടിയുടെയും സുജിത്തിന്റെയും അമ്മമാര്‍ ഗള്‍ഫിലാണ്. ഉപ്പുതറ സി ഐ ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സുജിത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക