അർജ്ജുൻ റെഡ്ഢി എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളീ പ്രേക്ഷകരുടെ വരെ മനസ്സിൽ ഇടംപിടിച്ച തെലുങ്ക് നടനാണ് വിജയ് ദേവരകൊണ്ട. അർജ്ജുൻ റെഡ്ഢിക്ക് ശേഷം മഹാനടി, ഗീതാഗോവിന്ദം എന്ന ചിത്രങ്ങളിലൂടെയും താരം പ്രേക്ഷകർക്കിടയിൽ കൂടുതൽ ജനപ്രീതി സമ്പാദിച്ചു. ഡിയർ കോമ്രേഡ് എന്ന ചിത്രമാണ് വിജയ ദേവരകൊണ്ടയുടേതായി ഇനി പ്രദർശനത്തിനെത്താനുള്ളത്.
ഇപ്പോഴിതാ താരം സംവിധാന രംഗത്തേക്കും ചുവടുവയ്ക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംവിധാനത്തെ കുറിച്ച് താന്‍ ഗൗരവമായി ചിന്തിക്കാറുണ്ടെന്നും അത് അധികം വൈകില്ലെന്നും വിജയ് അടുത്ത് ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അടുത്തവർഷം തന്നെ തന്റെ സംവിധാനത്തിലുള്ള ചിത്രം പുറത്തിറക്കാൻ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞു.
ജൂലായ് 26നാണ് വിജയ്യുടെ ഡിയർ കോമ്രേഡ് പുറത്തിറങ്ങുന്നത്. ഭരത് കമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാശ്മിക മന്ദനയാണ് നായിക. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും പ്രദര്‍ശനത്തിന് എത്തുന്നുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക