വർഷങ്ങൾക്ക് ശേഷം സൂപ്പർ സ്റ്റാർ രജനികാന്ത് പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദർബാർ. ചിത്രത്തില്‍ എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റായാണ് രജനി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഏതായാലും നീണ്ട കാത്തിരിപ്പിന് ശേഷം രജനി പോലീസ് വേഷമണിയുമ്പോൾ ആരാധകരും ആവേശത്തിലാണ്.
ലേഡി സൂപ്പർസ്റ്റാർ നയൻതാര നായികയാവുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണുള്ളത്. മലയാളി താരം ചെമ്പൻ വിനോദും ചിത്രത്തിൽ വേഷമിടുന്നുണ്ട്. നിവേദ തോമസ് രജനിയുടെ മകളുടെ വേഷത്തിലെത്തുന്നു. സന്തോഷ് ശിവന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് അനിരുദ്ധ് രവിചന്ദറാണ് സംഗീതം.
പൊങ്കൽ റിലീസായാകും ചിത്രം തീയേറ്ററുകളിലെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക