പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന ചിത്രം ‘പിഎം നരേന്ദ്രമോദി’ ഈ മാസം 24 ന് തിയേറ്ററുകളിലെത്തും. നേരത്തെ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. 23 ന് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമാണ് ചിത്രം റിലീസ് ചെയ്യുന്നത്.
വിവേക് ഒബ്റോയാണ് നരേന്ദ്രമോദിയുടെ വേഷത്തില്‍ എത്തുന്നത്. ചായ വില്‍പ്പനക്കാരനില്‍ നിന്നും ഇന്ത്യന്‍ പ്രധാനമന്ത്രി പദം വരെ എത്തിയ നരേന്ദ്രമോദിയുടെ ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്.
മോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014 ലെ പാര്‍ലമെന്റെ തിരഞ്ഞെടുപ്പ് വിജയം വരെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഒമങ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ഈ ചിത്രത്തിന്റെ വീഡിയോ ഗാനം പുറത്തു വന്നിട്ടുണ്ടായിരുന്നു. ‘ഈശ്വര്‍ അള്ളാ’ എന്നു തുടങ്ങുന്ന ഗാനത്തിനു ലവ്രാജിന്റെ വരികള്ളിലൂടെ ഹിതേഷ് മോദക് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സുവര്‍ണ തിവാരിയാണ് ‘ഈശ്വര്‍ അള്ളാ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്.
കലാപങ്ങളില്‍ ഇരകളായവരെ സാന്ത്വനിപ്പിക്കുകയും ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന മോദിയെ ആണ് ഗാനരംഗത്തിൽ കാണാനാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക